ആലപ്പുഴ : കായംകുളം എംഎൽഎ അഡ്വ. യു പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി എംഎൽഎയോട് വിശദീകരണം തേടും.
ചൊല്ലി പാർട്ടിക്ക് ഉള്ളിൽ അമർഷം പുകയുന്നു. വിഷയത്തില്‍ യു പ്രതിഭയോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. പ്രതിഭയ്ക്കെതിരെ കായംകുളം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകും. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ പരാതികൾ പ്രതിഭ സംസ്ഥാന നേതൃത്വത്തിനും കൈമാറിയെന്നാണ് സൂചന. കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കണമെന്നാണ് പ്രതിഭയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് ഉൾപ്പെടെ കായംകുളം ഏരിയ കമ്മിറ്റി പരാതി നൽകി.
അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വോട്ട് ചോർച്ചയും തർക്കങ്ങളും പാർട്ടിയിൽ ചർച്ച ആയിട്ടും കായംകുളത്തെ വോട്ട് ചോർച്ച പരിശോധിക്കപ്പെട്ടില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവ്വ സമ്മതരായി നടക്കുകയാണെന്നാണ് പ്രതിഭ ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
