കൊച്ചി: ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. 5 പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്നതാണ് ഓഡിയോയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ഇങ്ങനെ ഒരുസിനിമയില്‍ അങ്ങനെയുണ്ട്. ആ രീതിയില്‍ കൊല നടപ്പാക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ പറഞ്ഞ കാര്യങ്ങള്‍ ഡിജിപി കോടതിയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ തെളിവുകളും കൊടുത്തിട്ടുണ്ട്. കോടതി വിധി വന്ന ശേഷം ദീലീപിന്റെ ശബ്ദസന്ദേശം പുറത്തുവിടും. എന്നാല്‍ ഓഡിയോ ക്ലിപ്പ് പുറത്തുവിടാന്‍ പാടില്ലെന്ന് കോടതി പറഞ്ഞാല്‍ അത് അനുസരിക്കുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കോടതിയുടെ മുന്പിലിരിക്കുന്ന കാര്യങ്ങളായിരുന്നതുകൊണ്ടാണ് പുറത്തുവിടാത്തത്. നിര്‍ണായക തെളിവകളാണ് പൊലീസില്‍ നല്‍കിയത്. ബൈജുപൗലോസിന് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ പ്രതിക്ക് എന്താണ് ഇത്ര പരിഗണനയെന്ന് സമൂഹം ചോദിക്കാന്‍ തുടങ്ങിയെന്നും ദീലീപിന് എത്രമാത്രം കഴിവുണ്ടെന്ന് കാണിക്കുന്നതാണ് ജാമ്യാപേക്ഷയില്‍ ഇത്രയും വാദം നീളുന്നതെന്നും അദ്ദേഹം പറഞ്ഞു.