മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ മരിച്ചു. കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലു എസ്. ശ്രീധര്‍ ആണ് മരിച്ചത്. 51 വയസായിരുന്നു.
ബഹ്റൈനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനാ പ്രവര്ത്തകന് കൂടിയായിരുന്നു ചോട്ടു എന്നറിയപ്പെടുന്ന ലാലു എസ് ശ്രീധര്‍. ആദ്യ കാലത്ത് ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വര്‍ഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു.
ഭാര്യ ജോസ്മി ലാലു(അധ്യാപിക), മകന് ധാര്‍മ്മിക് എസ്. ലാല്‍( ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), മകള്‍ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ അനഘ എസ്. ലാല്‍. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.
