
മനാമ: 285 പോലീസുകാർ ഉൾപ്പെടുന്ന ഇരുപതാമത് ബാച്ചിന്റെ പുതിയ പോലീസുകാരുടെ ബിരുദദാന ചടങ്ങിന് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ-ഹസൻ പങ്കെടുത്തു. പോലീസ് ബിരുദധാരികൾക്കും അവരുടെ കുടുംബങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പബ്ലിക് സെക്യൂരിറ്റി മേധാവി മികച്ച വിദ്യാർത്ഥികളെ ആദരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിരന്തരമായ പിന്തുണക്ക്
പബ്ലിക് സെക്യൂരിറ്റി ചീഫ് ആത്മാർത്ഥമായ നന്ദി അറിയിച്ചു. പ്രോഗ്രാമുകളും പാഠ്യപദ്ധതികളും അപ്ഡേറ്റ് ചെയ്യാനുള്ള ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശങ്ങളെയും താൽപ്പര്യത്തെയും അദ്ദേഹം പ്രശംസിച്ചു.

