ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം നടന്നതായി പോലീസിന് ഫോണ്‍ സന്ദേശം. സമീപ പ്രദേശത്തുള്ളവര്‍ സ്ഫോടനശബ്ദം കേട്ടതായും ഫയര്‍ഫോഴ്സിനും സന്ദേശം ലഭിച്ചു.
എന്നാല്‍ ഇതുവരെ സ്ഥലത്തു നിന്ന് സ്ഫോടനം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസ്സി വക്താവും വ്യക്തമാക്കി. ശബ്ദമുണ്ടായതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു