കോഴിക്കോട്: ആഴക്കടൽ മത്സ്യ ബന്ധന കരാറിലെ സത്യം പുറത്തു വരാൻ സമഗ്ര അന്വേഷണം വേണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കരാറിനെ കുറിച്ചു ഇടതു വലതു മുന്നണി നേതാക്കൾക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കരാറിനെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നു. പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവർക്കും അറിയാം. ഭരണ പക്ഷവും. പ്രതിപക്ഷവും അറിഞ്ഞു കൊണ്ടുള്ള അഴിമതി ആണ് സംസ്ഥാനത്ത് നടക്കുന്നത്. അഴിമതിയാണ് സർക്കാർ സർക്കാർ ലക്ഷ്യം വെച്ചത്. കൊള്ളമുതൽ പങ്കുവെച്ചതിൽ തർക്കം ഉടലെടുത്തോയെന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.