മനാമ: തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാർ (47) ബഹ്റൈനിൽ നിര്യാതനായി. 30 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം അൽ വാജിഹ് ട്രാൻസ്പോർട്ട് കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യയും മകളും അദ്ദേഹത്തോടൊപ്പം ബഹ്റൈനിലാണുള്ളത്. മകൾ നസിയ നിസാർ ഏഷ്യൻ സ്കൂളിൽ ആറാം തരം വിദ്യാർഥിനിയാണ്.
പക്ഷാഘാതം ബാധിച്ച് 18 ദിവസം സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കമ്പനി അധികൃതരും ബന്ധുക്കളായ സജീറും മുനീറും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു.