കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥി ശ്രദ്ധ സതീഷ് മരണപ്പെടാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവക്കുറിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കാഞ്ഞിരപ്പള്ളി എസ്സ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്കി. ശ്രദ്ധയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകര്‍പ്പും കമ്മിഷന് ലഭിച്ചിട്ടുണ്ട്.
ലാബ് അറ്റന്‍ഡ് ചെയ്യവേ ലാബ് അറ്റന്‍ഡര്‍ തന്റെ മകളുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി ടീച്ചര്‍വഴി വകുപ്പ് തലവന്‍ നല്‍കുകയും വകുപ്പ് തലവന്‍ ശ്രദ്ധയെ ചോദ്യം ചെയ്തതിലുണ്ടായ മാനസിഘാതമാണ് ശ്രദ്ധ ആത്മഹത്യ ചെയ്യാനിടയാക്കിയതെന്ന് പിതാവ് സതീഷ് നല്കിയ പരാതിയില്‍ ആരോപിക്കുന്നു.