കൊച്ചി : കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം മോഡലുകളുടെ മരണത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രെെംബ്രാഞ്ചിന് കെെമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല ക്രെെംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണത്തിലെ മെല്ലെ പോക്കില്‍ സംശയമുണ്ടെന്നും ആരോപിച്ച് മരണപ്പെട്ടരുടെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔഡി കാർ പിന്തുടന്നതിലടക്കം ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.