കോട്ടയം: കാണാതായ പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയുടെ മൃതദേഹമാണ് പള്ളിവളപ്പിലെ കിണറ്റില്‍ നിന്നും ഇന്ന് രാവിലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലത്തെ ശുശ്രൂഷകള്‍ക്ക് ശേഷം പുറത്തു പോയ വൈദികനെ പിന്നീട് കാണാതാകുകയായിരുന്നു. രാത്രി ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടിലാണ് വൈദികന് താമസിക്കുന്നത്. കാര്‍ എടുക്കാതെയാണ് വൈദികന് പുറത്ത് പോയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വൈദികന്റെ മൊബൈല്‍ ഫോണ്‍ താമസിക്കുന്ന മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സൈലന്റ് മോഡിലായിരുന്നു മൊബൈല്‍ ഫോണ്‍. മുറിയുടെ വാതിലുകള്‍ ചാരിയ നിലയിലായിരുന്നു. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. വൈദികനെ കാണാതായതിന് ശേഷം പള്ളിയിലെ സിസി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു. പോലീസ് അന്യഷണം ആരംഭിച്ചു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്