ബംഗളൂരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച മകൾ അറസ്റ്റിൽ. മുപ്പത്തിയൊൻപതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പിടിയിലായത്. യുവതിയുടെ ബംഗളൂരുവിലെ ഫ്ളാറ്റിലാണ് അരും കൊല നടന്നത്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വഴക്കിനിടയിൽ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. യുവതി വിവാഹിതയാണ്. കൃത്യം നടക്കുന്ന സമയത്ത് ഭർത്താവ് ഫ്ളാറ്റിലുണ്ടായിരുന്നില്ല. മറ്റൊരു മുറിയിലായിരുന്ന ഭർതൃമാതാവ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.