മനാമ: ക്ലേ മോഡലിങ്ങിൽ കിഡ്സ് വിഭാഗത്തിൽ ഇന്റർനാഷണൽ ബുക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് എന്നിവ കരസ്ഥമാക്കി മികവ് തെളിയിച്ച ദാറുൽ ഈമാൻ കേരളം വിഭാഗം മദ്രസ വിദ്യാർത്ഥിനി ആഫ്രീൻ മറിയം അദ്നാനെ ആദരിച്ചു. മദ്രസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി മൊമെന്റോ കൈമാറി.കൂടുതൽ നേട്ടങ്ങളും മികവും കരസ്ഥമാക്കാൻ ആഫ്രീന്‍ സാധിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. സിഞ്ചിലെ ഫ്രന്റ്സ് ഹാളിൽ മുബാറക് ബഷീറിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച അനുമോദന യോഗത്തിൽ മദ്രസ രക്ഷാധികാരി ജമാൽ നദ്വി ഇരിങ്ങൽഅധ്യക്ഷത വഹിച്ചു. ഫ്രന്റ്സ് ആക്ടിങ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നൗമൽ റഹ്മാൻ നന്ദിയും പറഞ്ഞു. സക്കീന അബ്ബാസ് , ഗഫൂർ മൂക്കുതല , മുഹമ്മദ് ഷാജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Trending
- ‘ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍’; സ്മാരകമന്ദിര ഉദ്ഘാടനം എംവി ഗോവിന്ദന്
- കാറിന്റെ സി.സി. മുടങ്ങിയതിന് 20-കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചു; പോലീസുകാരന് സസ്പെൻഷൻ
- ‘പകർച്ചപ്പനിക്കെതിരെ ജാഗ്രത പുലർത്തണം; ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും’; ആരോഗ്യ മന്ത്രി വീണാ ജോർജ്
- കോട്ടയത്ത് കനത്ത മഴ; ഉരുൾപൊട്ടൽ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്
- പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് അറസ്റ്റില്‍
- സോളാര്‍: തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; ജോണ്‍ ബ്രിട്ടാസ്
- റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ടഗ് ട്രാക്ടറിലിടിച്ച് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ക്ക് പരിക്കില്ല
- തിരുവനന്തപുരം മേട്ടുക്കടയിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം; മരിച്ചത് ബ്യൂട്ടി പാര്‍ലര്‍ ഉടമ