തൊടുപുഴ: മുസ്ലിം ലീഗിന് പിന്നാലെ നടന്ന് സിപിഎം നാണംകെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗിന്റെ തീരുമാനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികൾ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഇല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വരൂ വരൂവെന്ന് പറഞ്ഞ് സിപിഎം എന്തിനാണ് ലീഗിന് പിന്നാലെ നടക്കുന്നതെന്ന് സതീശൻ ചോദിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫിന് ആത്മവിശ്വാസം നഷ്ടമായതും ജനങ്ങൾ എതിരാണെന്ന് ബോധ്യമായതും ജനക്കൂട്ടത്തിൽ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതും കൊണ്ടാണ് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവിലിൽ കോഡ് സെമിനാറിലേക്കും സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോൺഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നൽകിയിരുന്നു. വീണ്ടും കോൺഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാൻ പോയി സിപിഎം നാണംകെട്ടു.
കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ കോൺഗ്രസ്- ലീഗ് ബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്. ഒരു പാർട്ടിയെന്ന നിലയിൽ ചില കാര്യങ്ങളിൽ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ കോൺഗ്രസിനോ യു.ഡി.എഫിനോ ഹാനികരമാകുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോൺഗ്രസും എടുക്കാറില്ല.
Trending
- 9 വര്‍ഷത്തിനു ശേഷമുള്ള വാഹനാപകട നഷ്ടപരിഹാര അവകാശവാദം കോടതി തള്ളി
- അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് രൂപം നല്കി കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ്
- സുസ്ഥിരതാ ഹാക്കത്തോണ്‍ സമാപിച്ചു
- റോയല്‍ യൂണിവേഴ്സിറ്റി ഓഫ് വിമനില്‍ അക്കൗണ്ടിംഗില്‍ ബിസിനസ് അഡ്മിനിസ്ട്രേഷന് ബാച്ചിലേഴ്സ് ബിരുദം ആരംഭിക്കും
- വിജില്‍ തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില്‍ നാളെയും തുടരും
- വൻ മാവോയിസ്റ്റ് വേട്ട, മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ വധിച്ച് സുരക്ഷാസേന
- മുൻ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു.
- പി പി തങ്കച്ചൻ്റെ വേർപാടിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിച്ചു