ന്യൂഡൽഹി: കേരളം ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹിമാചൽപ്രദേശ്, തമിഴ്നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ വർധിക്കുന്നത്.സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാര് പങ്കെടുത്ത കോവിഡ് ഉന്നതതല അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.രോഗവ്യാപനം സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആരോഗ്യമന്ത്രിമാരോട് പറഞ്ഞു.ആശുപത്രികളിലെ ബെഡുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയവ ഉറപ്പുവരുത്തണം.കോവിഡ് പോർട്ടലിൽ രോഗനിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം രേഖപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
Trending
- മുഹറഖില് തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്ക്ക് അംഗീകാരം
- നിക്ഷേപ തട്ടിപ്പ്: തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല് തള്ളി
- കെപിസിസി നേതൃത്വത്തിന് എതിരെ ഹൈക്കമാന്ഡ് യോഗത്തിൽ വിമർശനം, ഐക്യത്തോടെ മുന്നോട്ട് പോയെ പറ്റൂ എന്ന് നിര്ദേശം
- കരൂർ ദുരന്തത്തിന് ശേഷം സജീവമാകാനൊരുങ്ങി വിജയ്, സ്റ്റാലിനെതിരെ രൂക്ഷ വിമർശനമുയർത്തി തുടക്കം
- ടൂബ്ലിയില് കാര് പാര്ക്കിംഗ് സ്ഥലത്ത് തീപിടിത്തം; പരിസരവാസികളെ ഒഴിപ്പിച്ചു
- ബഹ്റൈനില് സര്ക്കാര് ജീവനക്കാര്ക്ക് എ.ഐ, ഡാറ്റാ പരിശീലനം തുടങ്ങി
- 73 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്നിന്ന് നാടുകടത്തി
- ബഹ്റൈനില് പലസ്തീന് കലാപ്രദര്ശനം നവംബര് 9 മുതല്

