തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇനി കൊറോണയില്ലാത്തവര്‍ മാത്രം കേരളത്തിലേക്കെത്തിയാല്‍ മതിയെന്നും കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.എല്ലാ വിമാനങ്ങളില്‍ എത്തുന്നവര്‍ക്കും ഇനിമുതല്‍ കൊറോണ നെഗറ്റീവ് പരിശോധന നിര്‍ബന്ധമാണ്. ട്രൂനെറ്റ് രാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമെ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാന്‍ പാടുള്ളൂ എന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ രോഗം ഉള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നത് രോഗവ്യാപനം രൂക്ഷമാക്കാന്‍ ഇടയാകും. എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Trending
- അറബ് വായനാമത്സരത്തില്‍ ബഹ്റൈനി വിദ്യാര്‍ത്ഥിക്ക് രണ്ടാം സ്ഥാനം
- ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
- ഐക്യരാഷ്ട്രസഭാ ദിനം: നീല പുതച്ച് ബഹ്റൈന്‍
- വെസ്റ്റ് ബാങ്ക് അധിനിവേശത്തിനുള്ള കരട് നിയമങ്ങള്‍ക്ക് നെസെറ്റ് അംഗീകാരം: ബഹ്റൈന്‍ അപലപിച്ചു
- എന്റര്‍ടൈനര്‍ ആപ്പ് 25ാം വാര്‍ഷികം ആഘോഷിച്ചു
- ബഹ്റൈനിലെ മാധ്യമ നിയമ ഭേദഗതി ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും
- മുത്തുകളും സമുദ്ര പൈതൃകവും: ബഹ്റൈനില്‍ സിമ്പോസിയം
- സ്പേസ് ആപ്പ്സ് ചാലഞ്ച്: ബി.എസ്.എയെ നാസ അഭിനന്ദിച്ചു

