തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം ഉണ്ടായെന്ന് വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ കൊവിഡ് മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ തെറ്റ് സംഭവിച്ചതാണെന്നും ആരോഗ്യവകുപ്പ് പിന്നീട് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ 210 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കും രോഗം സ്ഥിരീകരിച്ചു.