തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്റെ അറസ്റ്റ് സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്തത്. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിർദ്ദേശം. എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
എൽദോസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ വാദം നാളെ നടക്കും. അഭിഭാഷകന്റെ ഓഫീസിൽ വച്ച് എൽദോസ് തന്നെ മർദ്ദിച്ചെന്ന മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസിലെ പരാതിക്കാരിയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എൽദോസ് മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചത്.