ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ആലപ്പുഴ മാന്നാര്‍ കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്ബഴക്കയില്‍ വീട്ടില്‍ ടി. താമരാക്ഷന്‍ ( 42 ) പാവുക്കര ചെറുതാഴെയില്‍ വീട്ടില്‍ രണ്ടുമക്കളുടെ മാതാവ് കൂടിയായ റംസിയ( 36) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവർക്കുമെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
കുറച്ചു കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. റംസിയയുടെ ഭര്‍ത്താവ് ഇവരുടെ ബന്ധം കണ്ടു പിടിക്കുകയും, താമരാക്ഷനുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബന്ധുക്കളുടെയും അയൽവാസികളുടെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന റംസിയ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാല്‍, ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് റംസിയ, താമരാക്ഷനൊപ്പം കാറിൽ കയറി കടന്നുകളയുകയായിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് റംസിയയെ കാണാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. താമരാക്ഷന്റെ വീട്ടുകാരും പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരുടെയും മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഇടുക്കിയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇടുക്കിയിൽ താമരാക്ഷന്റെ ബന്ധുവീട്ടിൽ നിന്നാണ് കമിതാക്കളെ പൊലീസ് പിടികൂടിയത്. തുടർന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Trending
- 95ാമത് സൗദി ദേശീയ ദിനം: ബി.ടി.ഇ.എ. ടൂറിസം ആഘോഷ പരിപാടി നടത്തും
- ജോയിന്റ് കമാന്‍ഡ് ആന്റ് സ്റ്റാഫ് കോഴ്സ് ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫ് ഉദ്ഘാടനം ചെയ്തു
- പ്രളയക്കെടുതി: ഹിമാചൽപ്രദേശിന് 1500 കോടി രൂപയും പഞ്ചാബിന് 1600 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
- ബഹ്റൈന്‍ പോളിടെക്നിക്ക് വഴി തടവുകാര്‍ക്ക് ഓംബുഡ്സ്മാന് വിദ്യാഭ്യാസ അവസരമൊരുക്കും
- നേപ്പാളിൽ ‘ജെൻ സി’ പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, ഭാര്യ വെന്തുമരിച്ചു; കലാപം കത്തിപ്പടരുന്നു
- ഖത്തറിൽ ആക്രമണം നടത്തി ഇസ്രയേൽ; ദോഹയിൽ ഉഗ്രസ്ഫോടനം, ഉന്നം മുതിർന്ന ഹമാസ് നേതാക്കൾ
- സി പി രാധാകൃഷ്ണന് പുതിയ ഉപരാഷ്ട്രപതിയായി; ജയം 767 ല്‍ 452 വോട്ടുകള്‍ നേടി,ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച
- തായ്ലന്റിലേക്കുള്ള പുതിയ ബഹ്റൈന്‍ അംബാസഡര്‍ക്ക് ചേംബര്‍ ഓഫ് കോമേഴ്സ് സ്വീകരണം നല്കി