കണ്ണൂർ: പാനൂരിൽ കൊറോണ സ്ഥിരീകരിച്ചയാൾ ആത്മഹത്യ ചെയ്തു. കൈവേലിക്കൽ ബാബുവാണ് മരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്.
കഴിഞ്ഞ ദിവസം നടത്തിയ കൊറോണ പരിശോധനയിലാണ് ബാബുവിന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയത്. തുടർന്ന് ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് ബാബു അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ബാബു താമസിക്കുന്നത്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഭാര്യയോടും മക്കളോടും പരിശോധനയ്ക്ക് വിധേയരാകാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. ഇതിനായി കുടുംബാംഗങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ പോയപ്പോഴായിരുന്നു ആത്മഹത്യ.