ഓരോ മിനിറ്റിലും രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നു; ശരാശരി ദിവസം മരിക്കുന്നത് 250 പേര്; മഹാദുരന്തത്തിന്റെ കാഠിന്യം വരാനിരിക്കുന്നതേയുള്ളൂ എന്ന് റിപ്പോര്‍ട്ട്. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ് ഇറ്റലിയില്‍ നിലവില്‍ തുടരുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇറ്റലിയില്‍ ആശുപത്രികളിലേക്ക് ഓരോ മിനിറ്റിലും രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലെത്തുന്ന പുതിയ രോഗികളെ എടുക്കാന്‍ ഇടമില്ലാത്തതിനാല്‍ അനേകം പേര് ചികിത്സ പോലും ഇല്ലാതെ മരണത്തിലേക്ക് വലിച്ചെറിയപ്പെടകയാണ്.
ഇതിനെ തുടര്‍ന്ന് ശരാശരി ദിവസം മരിക്കുന്നത് 250 പേരാണ്. മഹാദുരന്തത്തിന്റെ കാഠിന്യം വരാനിരിക്കുന്നതേയുള്ളൂ എന്ന മുന്നറിയിപ്പും ശക്തമാണ്. മിലാനിലെ സാക്കോ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡീസീസ് യൂണിറ്റിന്റെ തലവനായ ഡോ. മാസ്സിമോ ഗല്ലിയാണ് രാജ്യത്തെ നരകസമാനമായ പുതിയ അവസ്ഥകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്