മുഹറഖ് : വയനാട്, പാലക്കാട് ഉപതെരെഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു മുഹറഖിൽ ആഹ്ലാദ സംഗമം സംഘടിപ്പിച്ചു,കെ എം സി സി മുഹറഖ് ഏരിയയും ഐ വൈ സി സി മുഹറഖ് ഏരിയ കമ്മറ്റികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, മുഹറഖ് കെ എം സി സി ഓഫീസിൽ നടന്ന പരിപാടിക്ക് കെ എം സി സി ഏരിയ പ്രസിഡന്റ് യുസുഫ് കെ ടി അധ്യക്ഷൻ ആയിരുന്നു, ഐ വൈ സി സി ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് സ്വാഗതം ആശംസിച്ചു,കെ എം സി സി സംസ്ഥാന സെക്രട്ടറി എം കെ നാസർ ഉദ്ഘാടനം ചെയ്തു.
യു ഡി എഫ് നേടിയ തിളങ്ങുന്ന വിജയം വർഗീയ ദുഷ്പ്രചാരണങ്ങൾക്കെതിരെ ഉള്ള വിജയം കൂടിയാണ്, പാലക്കാട് നഗരസഭ പോലെയുള്ള ബിജെപി ശക്തി കേന്ദ്രത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നേടിയത് എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തത് കൊണ്ടാണ് ബി ജെ പി യു ഡി എഫ് ഡീൽ ആരോപണം ഇതോടു കൂടി തന്നെ പൊളിഞ്ഞിരിക്കുക ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ നാസർ പറഞ്ഞു, ഐ വൈ സി സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് അനസ് റഹിം, കെ എം സി സി സീനിയർ നേതാവ് അബ്ദുൽ കരീം മാസ്റ്റർ, കെ എം സി സി ഏരിയ സെക്രട്ടറി റഷീദ് തുലിപ്, ലത്തീഫ് കോളിക്കൽ, ഷഫീക് കെ ടി, അഷ്റഫ് ബാങ്ക് റോഡ് , രതീഷ് രവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു, കെഎംസിസി യുടെയും ഐ വൈ സി സി യുടെയും ഏരിയ നേതാക്കൾ സന്നിഹിതരായിരുന്നു. ജോജു നന്ദി പറഞ്ഞു.