കൊച്ചി: വഴി തടയൽ സമരത്തിനിടെ പ്രതിഷേധിച്ച ജോജു ജോർജ്ജിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ. ഇന്ധന വിലവർധനക്കെതിരായി കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരം വലിയ ഗതാഗതകുരുക്കിലേക്ക് നീങ്ങിയതോടെയാണ് ബ്ലോക്കിൽപെട്ട നടൻ ജോജു ജോർജ്ജ് വാഹനത്തിൽ നിന്ന് ഇറങ്ങി വന്നതും പ്രതിഷേധിച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജോജു കയര്‍ത്തു. ജോജു വനിതാ നേതാക്കളോട് മോശമായി സംസാരിച്ചുവെന്നും അധിക്ഷേപ പരമാർശം നടത്തിയെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.
ഇന്ധന വില വർധനവിനെതിരെയാണ് പ്രതിഷേധമെന്നും സാധാരണക്കാർക്ക് വേണ്ടിയാണ് സമരമെന്നും കോൺഗ്രസ് നേതാക്കൾ ഓർമ്മിപ്പിച്ചു. മുൻകൂട്ടി അനുമതി വാങ്ങിയാണ് റോഡ് തടയാൻ എത്തിയതെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സമാധാനമായി സമരം നടക്കുന്നതിനിടെ ജോജു പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ വാദം. സമരത്തിന് നേതൃത്വം നൽകുകയായിരുന്നു വനിതാ നേതാവിനോട് ജോജു അപമര്യാദയായി പെരുമാറിയെന്നും ജോജും മദ്യപിച്ച് സിനിമാ സ്റ്റൈൽ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
സംഭവത്തിൽ നടനെതിരെ പൊലീസ് നടപടി വേണമെന്നും ഉടൻ തന്നെ രേഖാമൂലം പരാതി നൽകുമെന്നും വനിതാ നേതാവ് പ്രതികരിച്ചു. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന് വന്നത്. സാധാരണക്കാർക്ക് വേണ്ടി സമരം നടത്തുമ്പോൾ വെറും ഷോ വർക്കാണ് ജോജു നടത്തിയതെന്ന് വനിതാ നേതാക്കൾ പറയുന്നു. ജോജുവിന്റെ കയ്യിൽ കുറേ പൈസയുണ്ടാകും ഇന്ധന വില പ്രശ്നമായിരിക്കില്ല പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധക്കാർ പറയുന്നു.