തിരുവനന്തപുരം: ആയുധവുമായി പോലീസ് വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചയാളെ സാഹസികമായി കീഴടക്കിയ നൂറനാട് എസ്.ഐ വി.ആര്.അരുണ്‍ കുമാറിന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കി ആദരിച്ചു. കേരളാ പോലീസിന്റെ വക ട്രോഫിയും അരുണ്‍ കുമാറിന് സമ്മാനിച്ചു.
പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
2007 ല്‍ സിവില്‍ പോലീസ് ഓഫീസറായി സര്‍വ്വീസില്‍ പ്രവേശിച്ച അരുണ്‍ കുമാര്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം 2019 ല്‍ എസ്.ഐ പരീക്ഷയില്‍ വിജയിയായി. അഗളി, ചെങ്ങന്നൂര്‍, പുതുക്കാട് എന്നിവിടങ്ങളില്‍ പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കി 2021 നവംബറിലാണ് ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറായി ചാര്‍ജ്ജെടുത്തത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയാണ് അരുണ്‍ കുമാര്‍.