കൊച്ചി: ലേബർ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവിനെതിരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. ലേബർ കോടതിയിൽ ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് സ്ഥലം മാറ്റിയത് നിയമവിരുദ്ധമാണെന്ന വാദം ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് തള്ളി. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ പരാമർശം വിവാദമായതിനെ തുടർന്നാണ് എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ കേസ് പരിഗണിക്കവേ സ്ഥലംമാറ്റ ഉത്തരവിൽ തെറ്റില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ലേബർ കോടതി ജഡ്ജി തസ്തിക ഡെപ്യൂട്ടേഷൻ തസ്തികയല്ലെന്നും അതിനാൽ മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിലെ മുൻകൂർ ജാമ്യാപേക്ഷ വിധിയിൽ യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചതായി പരാമർശിച്ചിരുന്നു. ചിത്രങ്ങൾ പരിശോധിച്ചതിൽ പ്രകോപനപരമായ വസ്ത്രങ്ങൾ ധരിച്ചിരുന്നതിനാൽ ഐപിസി സെക്ഷൻ 354 എ നിലനിൽക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റഫറൻസുകൾക്കും സ്റ്റേ ഉണ്ട്. ഉത്തരവും സർക്കാരിന്റെ അപ്പീലിലെ പരാമർശങ്ങളും ജസ്റ്റിസ് കൗസർ എടപ്പഗത്ത് സ്റ്റേ ചെയ്തു.
Trending
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

