
കൊച്ചി: ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍.
ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു. ആണ് പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശമദ്യ ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്തതായി ഹര്‍ജിയില്‍ ആരോപിച്ചു. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാര്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി നിരവധി മണിക്കൂറുകള്‍ തൊഴിലെടുക്കേണ്ടിവരുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.


