സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സിനിമ തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഈ മാസം 31 വരെ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ മലയാള സിനിമ സംഘടനകള്‍ നടത്തിയ യോഗത്തിനു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. വലിയ രീതിയിലുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സമരം മാറ്റിവെച്ചിരിക്കുന്നത്. ബസ് ഉടമസ്ഥരുടെ 13 സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
ഉത്സവങ്ങളും വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും ഒഴിവാക്കി ചടങ്ങുകള്‍ മാത്രമാക്കി നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ശബരിമലയില്‍ മാസപൂജക്ക് ഭക്തര്‍ എത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്തരെത്തിയാല്‍ തടയില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ അയല്‍ സംസ്ഥാനങ്ങളിലെ മാദ്ധ്യമങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കും.