കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എം.എല്‍.എയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രിയില്‍ എത്തി. മന്ത്രി, കെ.എന്‍. ബാലഗോപാല്‍, സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എത്തിയത്. സി.പി.എം. കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കായി കൊല്‍ക്കത്തയിലേക്ക് തിരിക്കുംമുമ്പാണ് ഉമാ തോമസിനെ കാണാനെത്തിയത്.ഗുരുതരമായി പരിക്കേറ്റ എം.എല്‍.എയെ കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രി മുറിയിലെത്തി എം.എല്‍.എയെ കണ്ടു. ആരോഗ്യവിവരം ചോദിച്ചറിഞ്ഞു. ഒരാഴ്ച കൂടെ ചികിത്സയില്‍ കഴിഞ്ഞശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി വീട്ടിലേക്ക് വിടുന്ന കാര്യം പരിശോധിക്കാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.15 അടി ഉയരമുള്ള വേദിയില്‍നിന്ന് വീണ ഉമാ തോമസ് എം.എല്‍എ.യ്ക്ക് തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കുമാണ് പരിക്കേറ്റത്. ഡിസംബര്‍ 31-ന് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരിക്കുകളില്‍ പുരോഗതി കാണിച്ചു തുടങ്ങിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള എറണാകുളം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ സംഘവും ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിനൊപ്പം ചികിത്സ വിലയിരുത്തുന്നുണ്ട്.
Trending
- താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന് പിടിയില്‍
- നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി
- മാനവ സൗഹൃദത്തിന്റെ പ്രതീകമായി വാവര് നട
- ബ്രൂവറി കാർഷിക മേഖലയ്ക്ക് ഉത്തേജനം; കമ്പനിക്ക് അനുമതി നൽകി സർക്കാർ, ഉത്തരവിറങ്ങി
- 13-കാരനെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു, അധ്യാപിക അറസ്റ്റില്‍
- കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; CISF, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്
- പ്രതീക്ഷയോടെ സഞ്ജുവും കരുണ്‍ നായരും;ഇന്ത്യന്‍ ടീമിനെ ഇന്നു പ്രഖ്യാപിക്കും
- ഗണേഷിന് ആശ്വാസം; സഹോദരിയുടെ വാദങ്ങള്‍ തള്ളി ഫൊറന്‍സിക് റിപ്പോര്‍ട്ട്