തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിനു തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനാരോഗ്യത്തെ തുടർന്നു ഡോക്ടര്‍മാർ വിശ്രമം നിർദേശിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തില്ല. യുഡിഎഫ് എംഎൽഎമാർ ചടങ്ങ് ബഹിഷ്ക്കരിച്ചു.
എന്തു വിധത്തിലുള്ള അനാരോഗ്യം ആണ് മുഖ്യമന്ത്രിക്ക് എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അദ്ദേഹത്തിൻറെ രോഗം എന്താണെന്നതിനെക്കുറിച്ചും പൊതുസമൂഹത്തിന് കൃത്യമായ ധാരണകൾ ഇല്ല. മുഖ്യമന്ത്രി ആയതിനുശേഷം മൂന്നുവട്ടം അമേരിക്കയിൽ അദ്ദേഹം ചികിത്സാർത്ഥം പോയിട്ടുണ്ട്. അവസാന വട്ടം പോയപ്പോൾ തന്നെ സന്ദർശനം വെട്ടിച്ചുരുക്കി തൃക്കാക്കര തിരഞ്ഞെടുപ്പിന് പശ്ചാത്തലത്തിൽ അദ്ദേഹം തിരികെ വരികയായിരുന്നു.
