ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ടാറ്റൂ കുത്തിയ രണ്ട് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ കൃത്യമായ സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ടാറ്റൂ പാര്‍ലറുകളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഡോ. പ്രീതി അഗര്‍വാള്‍ പറയുന്നതനുസരിച്ച്, സൂക്ഷ്മമായ പരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും ശേഷമാണ് എച്ച്ഐവി രോഗികളിൽ പലരും പച്ചകുത്തിയതായി കണ്ടെത്തിയത്. പിന്നീട് അവരുടെ ആരോഗ്യം വഷളാകാൻ തുടങ്ങി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ബരാഗോണില്‍ നിന്നുള്ള 20കാരനും നഗ്മ സ്വദേശിനിയായ 25കാരിയും ഉൾപ്പെടെ 14 പേർക്കാണ് രോഗം ബാധിച്ചത്. വൈറൽ ടൈഫോയ്ഡ് മലേറിയ ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പനി കുറയാത്തതിനാൽ എച്ച്.ഐ.വി പരിശോധന നടത്തി ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Trending
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും

