റിയാദ് : സൗദി അറേബ്യയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാതായി സൗദിയിലെ ഇന്ത്യൻ എംബസ്സി വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രം കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ജൂൺ 20 മുതൽ നിർബന്ധമായും എടുത്തിരിക്കണം എന്ന് ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് . മറ്റ് സംസ്ഥാനങ്ങൾക്ക് ഈ നിബന്ധന ബാധകം അല്ല. വന്ദേ ഭാരത് മിഷൻ ഭാഗമായുള്ള വിമാന സർവീസുകൾക്ക് പുറമെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായാണ് ചാർട്ടേഡ് ഫ്ലൈറ്റുകളുടെ പ്രവർത്തനത്തിന് ഇന്ത്യൻ സർക്കാർ അംഗീകാരം നൽകിയത്.
Trending
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു
- ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കും