അറബികടലിലെ കാലവർഷകാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ കേരളത്തിന് മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനം മൂലം അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ മൂന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.
അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.