തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിലുള്ള ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാരെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. കേരളാ ബാംബൂ കോർപ്പറേഷൻ ചെയർമാനായി ടി.കെ. മോഹനനെ നിശ്ചയിച്ചു. കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്ക് ചെയർമാനായി സാബു ജോർജ്ജിനേയും ആട്ടോ കാസ്റ്റ് ചെയർമാനായി അലക്സ് കണ്ണമലയേയും നിശ്ചയിച്ചു. ബിനോയ് ജോസഫ് ആണ് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ. ഹാൻഡി ക്രാഫ്റ്റ്സ് ഡവലപ്മെൻറ് കോർപ്പറേഷൻ ചെയർമാനായി പി.രാമഭദ്രനേയും കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ. ഇ) ചെയർമാനായി പീലിപ്പോസ് തോമസിനേയും നിശ്ചയിച്ചു. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാനായി പി.ജയരാജൻ നേരത്തെ ചുമതലയേറ്റിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി