Browsing: INDIA

ന്യൂഡൽഹി: രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം ഇന്നലെ 61 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,48,439 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ…

ന്യൂഡൽഹി: രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്  അതിവേഗത്തിൽ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പു നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതൽ ലഭ്യമാക്കിയതും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്നുലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 58.76 കോടിയിലധികം (58,76,56,410) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 1,03,39,970 ഡോസുകൾ കൂടി ഉടൻ ലഭ്യമാക്കും. 3.77 കോടി (3,77,09,391) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.

ന്യൂഡല്‍ഹി: തെലുഗു സിനിമാതാരങ്ങളായ റാണാ ദഗ്ഗുപതി , രവി തേജ, രാകുല്‍ പ്രീത് സിങ്, പുരി ജഗനാഥ് എന്നിവരുള്‍പ്പെടെ 12 പേരെ മയക്കുമരുന്നു കേസില്‍ ചോദ്യം ചെയ്യാനൊരുങ്ങി…

ദില്ലി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി . ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരൻമാരുടെ…

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം,അടിന്തിരമായി തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട്…

കാബൂളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലത്തെ വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. സംഘത്തില്‍ അൻപതോളം മലയാളികള്‍…

മുംബയ് : മോഡലിംഗിന്റെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന മോഡലിനെയും സംഘത്തെയും പൊലീസ് പിടികൂടി. പ്രശസ്ത മോഡല്‍ ഇഷാ ഖാനടക്കം മൂന്ന് യുവതികളെയാണ് മുംബയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന്…

ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1965 ഫെബ്രുവരി 25ന്…

ചെന്നൈ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നാഷൻ സർവേഫലം. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവേഫലം പുറത്തുവിട്ടത്. സർവേ…

ന്യൂഡൽഹി: 2012 അണ്ടർ 19 ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായ ഉൻമുക്ത് ചന്ദ് ഇന്ത്യൻ ക്രിക്കറ്റിനോട് വിടപറഞ്ഞു. എല്ലാ ഫോർമാറ്റിലുമുള്ള ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാാണെന്ന് ഇന്നലെ തന്റെ…