Browsing: BREAKING NEWS

തിരുവനന്തപുരം: നിയമവിരുദ്ധ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നിയമനടപടി വേണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇക്കാര്യമാവശ്യപ്പെട്ട് മുരളീധരന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.…

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഇന്നത്തെ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാവിലെ 8.25നുള്ള ഐ.എക്‌സ്. 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐ.…

മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവിന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാണ്.ഈ മാസം 9നാണ്…

മീററ്റ്: മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് മരണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്‌ച വൈകിട്ട് 5.15ഓടെ മീററ്റിലെ സാകിർ നഗർ മേഖലയിലെ മൂന്ന് നിലകെട്ടിടമാണ് തകർന്നത്.…

ന്യൂഡൽഹി: കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക്…

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രണ്ട് ദിവസത്തിനകം രാജിവയ്‌ക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ച ശേഷമേ ഇനി മുഖ്യമന്ത്രി പദവിയിൽ…

മലപ്പുറം: പെരിന്തൽമണ്ണയിൽ മരിച്ച യുവാവിന്റെ സ്രവ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെ തുടർന്ന് സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു.26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും…

ന്യൂഡല്‍ഹി: 11-കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് റെയില്‍വേ ജീവനക്കാരനെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റു യാത്രക്കാരും ചേർന്ന് അടിച്ചുകൊന്നു. ബറൂണി-ന്യൂഡല്‍ഹി ഹംസഫര്‍ എക്‌സ്പ്രസിലെ തേര്‍ഡ് എസി കോച്ചില്‍ ബുധനാഴ്ചയാണ് സംഭവം.…

കോഴിക്കോട്: ഗർഭസ്ഥശിശുവും അമ്മയും മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഉള്ള‌്യേരി മലബാർ മെഡിക്കൽ കോളേജ് അധികൃതർ. ബിപി അനിയന്ത്രിതമായി വർദ്ധിച്ചത് തിരിച്ചടിയായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നാണ്…

ഹരിപ്പാട്: അനധികൃതമായി സൂക്ഷിച്ച 20 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുമാരപുരം താമല്ലാക്കൽ മീനാട്ട്…