കൊവിഡ് 19 രോഗബാധ സംശയത്തെ തുടര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഐസോലേഷനില്‍. ജസ്റ്റിന് ട്രൂഡോയുടെ ഭാര്യയ്ക്കും രോഗ ബാധ സംശയിക്കുന്നുണ്ട്. രോഗബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗങ്ങള്‍ മാറ്റിവച്ചു. എന്നാല്‍ ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുമായി ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ബ്രിട്ടനില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ജസ്റ്റിന് ട്രൂഡോയുടെ ഭാര്യ സോഫി ട്രൂഡോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇരുവരും പരിശോധനയ്ക്ക് വിധേയരായെങ്കിലും ഫലം ലഭ്യമായിട്ടില്ല. ഫലം ലഭ്യമാകുന്നത് വരെ ഇരുവരും വസതിയില്‍ നിരീക്ഷണത്തില്‍ കഴിയും. കാനഡയില്‍ ഏകദേശം 103 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിട്ടുണ്ട്.