കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ബൈക്കുമായി കടക്കുന്നതിനിടെ എഐ കാമറിയില്‍ കുടുങ്ങി കള്ളന് പിടിയിലായി. കാസര്‍കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്കിൽ സഞ്ചരിച്ച മോഷ്ടാവിന്റെ ചിത്രം എഐ കാമറയില്‍ പതിഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. നാലാം തീയതി രാവിലെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പുറത്തുള്ള പാര്‍ക്കിങ്ങില്‍ നിന്നും ബുള്ളറ്റ് മോഷണം പോകുന്നത്. തുടര്‍ന്ന് തലശേരിയിലെ കൊടുവള്ളിയില്‍ വെച്ചാണ് ഹെല്‍മെറ്റ് ഇടാതെ വരുന്ന പ്രതിയുടെ ദൃശ്യം എഐ കാമറയില്‍ പതിയുന്നത്. പിന്നീട് മറ്റൊരു വാഹന മോഷണ കേസില്‍ പ്രതി പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയുടെ ചിത്രവും എഐ കാമറയില്‍ പതിഞ്ഞ ചിത്രവും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച