കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയാണ് കുട്ടിയുടെ മുതുകില്‍ ചൂരല്‍ ഉപയോഗിച്ച് തല്ലി പരിക്കേല്‍പ്പിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന് ചൂുരല് കൊണ്ട് അടിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.
പിന്നാലെ മാതാപിതാക്കള്‍ പരാതി നല്കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.