തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സ്വർണ്ണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാർത്താക്കുറിപ്പിറക്കിയത്. അത്തരമൊരു പ്രസ്താവന കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കുറുകൾക്ക് ശേഷമാണ് വിശദീകരണം. പൊലീസ് ഇതുവരെ പിടിച്ച സ്വർണ്ണ, ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് സൈറ്റിലുളളതെന്നും ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പൊലീസ് വ്യക്തമാക്കി.
Trending
- ബഹ്റൈൻ എയർഷോ ഇന്ന് മുതൽ
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ