തിരുവനന്തപുരം: ബോണ്‍ കാന്‍സര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന അസ്ഥികളിലെ അര്‍ബുദത്തെക്കുറിച്ചുള്ള പതിമൂന്നാമത് മെഡിക്കല്‍ കോണ്‍ഫറന്‍സായ ‘ഇന്‍സൈറ്റ് 2022’ കേരള ഓര്‍ത്തോപീഡിക് അസോസിയേഷന് പ്രസിഡന്റ് ഡോ. രാമകൃഷ്ണന് എസ് ഉദ്ഘാടനം ചെയ്തു. ഓര്‍ത്തോപീഡിക്സ്, പാത്തോളജി, റേഡിയോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക്ക് ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ പ്രബന്ധം അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

ബോണ്‍ കാന്‍സര്‍ ചികിത്സയിലെ നൂതന സാങ്കേതിക രീതികളെ പറ്റി വിശദമായ ചര്‍ച്ചകളും പരിപാടിയില്‍ ഉള്‍പ്പെടുത്തി. അസ്ഥികളില്‍ കാന്‍സര്‍ ബാധിച്ച രോഗികളെ സഹായിക്കുവാനും പൊതുജനങ്ങളില്‍ ഈ അസുഖത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും ലക്ഷ്യമിട്ടാണ് ബോണ്‍ കാന്‍സര്‍ ഫൗണ്ടേഷന് രൂപീകരിച്ചത്.

ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. സുബിന് സുഗത്, സൈന്റിഫിക് പ്രോഗ്രാം ചെയര്മാന് ഡോ. യോഗേഷ് പഞ്ച്വാഗ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എബിന് റഹ്മാന്, ഡോ. ശ്രീരാജ് രാജന് ഉള്‍പ്പെടെ നൂറോളം ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.
