മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡിംഗ് ചാംപ്യൻ തൂങ്ങിമരിച്ച നിലയിൽ.
കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പുകളിൽ വിജയിയായിട്ടുണ്ട്.
