മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വേനൽകാലത്ത് തൊഴിലാളികളെ സഹായിക്കാനായി നടത്തി വന്ന സേവന പ്രവർത്തനമായ ബി എം ബി എഫ് ഹെൽപ്പ് ഡ്രിങ്ക് പദ്ധതി സമാപിച്ചു. ആയിരത്തോളം പേർ ജോലി ചെയ്യുന്ന ടൂബ്ലിയിലെ സിബാർക്കോ വർക്ക് സൈറ്റിൽ വെച്ച് നടന്ന സമാപന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടറേറ്റ് ഇൻഫർമേഷൻ ഫോളോ അപ് മേധാവി യൂസഫ് യാക്കൂബ് ലോറിയുടെ അദ്ധ്യക്ഷതയിൽ വിതരണം നടന്നു.
ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, വൺ ബഹ്റൈൻ മേധാവി ആന്റണി പൗലോസ്, സുബൈർ കണ്ണൂർ, സക്കരിയ പി പുനത്തിൽ, നജീബ് കടലായി, നാസർ മഞ്ചേരി, കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നെജീബ്, ദാർ അൽഷിഫ ഡയറക്ടർ സമീർ പൊറ്റച്ചോല, ഐ എൽ എ പ്രസിഡന്റ് ശാരദ അജിത്ത്, തുടങ്ങി വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവരും സമാപന പരിപാടിയിൽ പങ്കെടുത്തു. മലയാളി ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പദ്ധതിയെ കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.
ബി കെ എസ് എഫ് കമ്യൂണിറ്റി ഹെൽപ്പ് ലൈൻ ടീം ഭാരവാഹികളായനിസാർ ഫഹദാൻ, മുൻ സമാജം പ്രസിഡന്റ് ജനാർദ്ദനൻ, പാക്റ്റ് ഭാരവാഹി ജ്യോതി മേനോൻ, രാജീവൻ, ഭാസ്കരൻ എടത്തോടി, റെഷീദ് വെളിച്ചം, സേവന ടീം അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, അജീഷ് കെ വി, മൂസ ഹാജി, മൊയ്തീൻ പയ്യോളി, മനോജ് വടകര, നജീബ് കണ്ണൂർ, ദിനേശൻ പള്ളിയാലിൽ, ഖൈസ് അഴീക്കോട്, ലത്തീഫ് മരക്കാട്ട്, സലാം അസീസ്, മണിക്കുട്ടൻ, നൗഷാദ് പൂനൂർ, അൻവർ ശൂരനാട്, ശ്രീജൻ, നുബിൻ അൻസാരി, സുരേഷ് വടകര, സിബാർകോ ഓഫീസ് അധികാരികൾ, റിത്ത എനർജി ജീവനക്കാർ എന്നിവർ വിതരണത്തിൽ പങ്കെടുത്തു.