മനാമ: ബഹ്റൈൻ കേരളീയ സമാജം വാർഷിക ജനറൽ ബോഡി യോഗം ഇന്നലെ രാവിലെ ബഹറിൻ കേരളീയ സമാജത്തിൽ വെച്ചു നടന്നു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം. പി. രഘു, എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ മൂന്നുറിലേറേ അംഗങ്ങൾ പങ്കെടുത്തു. ജനറൽ ബോഡി യോഗത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ, തിരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ലോഹിതദാസ് പല്ലിശ്ശേരി പരിചയപ്പെടുത്തി.
പി. വി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി), ദേവദാസ് കുന്നത്ത് (വൈസ് പ്രസിഡന്റ്) വർഗീസ് ജോർജ് (ജോയിന്റ് സെക്രട്ടറി), മനോജ് സുരേന്ദ്രൻ (ട്രഷറർ), പ്രദീപ് പതേരി (കലാവിഭാഗം സെക്രട്ടറി), ശരത് രാമചന്ദ്രൻ (മെമ്പർഷിപ് സെക്രട്ടറി), ഫിറോസ് തിരുവത്ര (സാഹിത്യ വിഭാഗം സെക്രട്ടറി), പോൾസൺ ലോനപ്പൻ (ഇൻഡോർ ഗെയിം സെക്രട്ടറി), വിനൂപ് കുമാർ (ലൈബ്രേറിയൻ), മഹേഷ് പിള്ള (ഇന്റെർണൽ ഓഡിറ്റർ)