മനാമ:ബഹ്റൈനിലെ പ്രമുഖ മലയാളി ചിത്രശില്പ കലാകാരനായിരുന്ന ബിജു കുട്ടോത്തിന്റെ മൃതദേഹം ഇന്ന് രാത്രി ഒൻപതു മണിക്കുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ ഹിദ്ദിലെ ജോലി സ്ഥലത്താണ് ബിജു ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ബഹറിൻ ഔദ്യോഗിക എംബ്ലം ഉൾപ്പെടെ നിരവധി ശില്പങ്ങൾ ഇതിനോടകം നിർമ്മിച്ച് സ്വദേശികളുടെയും വിദേശികളുടെയും ശ്രദ്ധനേടിയ ബിജു സിനിമ സീരിയൽ കലാസംവിധാന രംഗത്തും പ്രവർത്തിച്ചിരുന്നു. ബഹറിൻ സന്ദർശനത്തിനെത്തിയ മോദിക്കായി നിർമ്മിച്ച ശില്പവും ശ്രദ്ധേയമായിരുന്നു. ഏറെ സൗഹൃദ ബന്ധമുള്ള ഈ കലാകാരന്റെ മരണം മലയാളി സമൂഹത്തിന് തീരാനഷ്ടമാണ്.നാളെ വടകര കുട്ടോത്ത് നായനാർ സ്മരകത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഓർക്കാട്ടേരിയിലുള്ള ബിജുവിന്റെ വിട്ടുവളപ്പിൽ സംസ്ക്കരിക്കും
Trending
- സംസ്ഥാനത്ത് വെെദ്യുതി നിയന്ത്രണം
- അബുദബിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ
- ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം നടന്നു
- രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു’ – കെ.സുരേന്ദ്രൻ
- കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
- ബഹ്റൈനിൽ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി
- സ്റ്റാർവിഷൻ ഇവെന്റിസിൻറെ ബാനറിൽ ബൃന്ദാവനി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറ്റം മെയ് 3 ന്