മലപ്പുറം: താനൂര്‍ സ്വദേശികളായ അഫ്സര്‍, മുഹമ്മദ് അസ്ഹര്‍, റിസ്വാന്, മുഹമ്മദ് അദ്നാന്, അസറുദ്ദീന് അടങ്ങിയ ബൈക്ക് മോഷണ സംഘത്തെ പോലീസ് പിടികൂടി. തീരദേശ മേഖലകളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നവരുമായി ഇവര്‍ക്ക് ബന്ധമുള്ളതായാണ് സൂചന. കൂടുതല്‍ വാഹന മോഷണ കേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് സിഐ പി. പ്രമോദ് പറഞ്ഞു. ഇവരിൽ നിന്നും രണ്ട് ബൈക്കുകള്‍ കണ്ടെടുത്തു.


