കൊല്ലം: അഞ്ചൽ ആയൂർ റൂട്ടിൽ ബൈക്കും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം ഒരാൾ മരിച്ചു പെരിങ്ങള്ളൂർ കോഴിപ്പലത്തിന് സമീപം ഇന്ന് രാവിലെ ആണ് അപകടം ഉണ്ടായത്.
അഞ്ചലിൽ നിന്നും അയൂരിലേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസിലേക്ക് വെളിയം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരാൾ തൽക്ഷണം മരണപ്പെട്ടു വെളിയം സ്വദേശി മനോജ്(25) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ കൂടെ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മനോജിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ.
ഇടിയുടെ ആഘാത്തിൽ ബൈക്കിന്റെ ഹാൻഡിൽ ബസിനുള്ളിൽ കുടുങ്ങിയ നിലയിലാണ്. അമിത വേഗത്തിൽ വന്ന ബൈക്ക് ബസിൽ ഇടിച്ചു കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റിപ്പോർട്ട്: സുജീഷ് ലാൽ