തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വമ്പൻ മോഷണം. ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന മണക്കാടാണ് 100 പവൻ സ്വർണം കളവുപോയത്. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലെ രണ്ടാംനിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 100 പവനാണ് നഷ്ടപ്പെട്ടത്. വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് സ്വർണം ഉണ്ടായിരുന്നത്. ഈ മുറികളിലെ സാധനങ്ങളെല്ലാം വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. രാമകൃഷ്ണന്റെ മകന്റെ ഉപനയനത്തിനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. രണ്ടാംനിലയിലെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. സാധാരണ മോഷണങ്ങളിലെ പോലെ വാതിൽ തകർക്കുകയോ ബലപ്രയോഗം നടത്തിയതായോ ഉള്ള ലക്ഷണങ്ങളില്ലെന്നാണ് വിവരം. ഉപനയനത്തിന് മുന്നോടിയായി വീട്ടിലുള്ളവർ തിരുച്ചെന്തൂർ ദർശനത്തിന് പോയ സമയത്താണ് വീട്ടിൽ മോഷണം. രണ്ടാംനിലയിലെ വാതിൽ തുറന്നിട്ടനിലയിലാണ് കാണപ്പെട്ടത്.ഇതുവഴി കള്ളൻ രക്ഷപ്പെട്ടിരിക്കാം എന്നാണ് സൂചന. സ്ഥലത്ത് ഇപ്പോൾ ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുകയാണ്.
Trending
- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു