കിഴക്കമ്പലം: 50 വയസുകാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുമുട്ടി. കളമശേരി ചേനക്കാലയിലാണ് സംഭവം. രണ്ടു പേര്‍ക്കും പരിക്കുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിയേറ്റ കിഴക്കമ്പലം സന്തോഷ്കുമാറിനെ (38) എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സന്തോഷിനെ മര്‍ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പോലീസ് അറസ്റ്റ് ചെയ്തു. വാടകയ്ക്കു താമസിക്കുന്ന 50 കാരിയുടെ കാമുകനാണ് പത്രോസ്. എന്നാല്‍ സ്ത്രീക്ക് സന്തോഷ്കുമാറുമായി ബന്ധമുണ്ടെന്ന് സജിമോന്‍ അറിഞ്ഞതോടെ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. പത്രോസിനെ പോലീസ് അറസ്റ്റ് ചെയ്തു.