മലപ്പുറം: സൈബര്‍ ഇടങ്ങളില്‍ സ്ത്രീത്വത്തേയും, സ്ത്രീസമൂഹത്തേയും ആക്ഷേപിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതിനാല്‍ കര്‍ശനമായ നിയമ പരിരക്ഷ ഉറപ്പുവരുത്തണമെന്ന് സെന്‍ട്രല്‍ ഹ്യുമന്‍ റൈറ്റ്സ് ഫോറം വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ഡോ.ടി. എസ് ബേബി ഷക്കീല അഭിപ്രായപ്പെട്ടു. എടവണ്ണ ജാമിഅ നദ്വിയ്യയില് നടന്ന സമര്‍പ്പിത വിദ്യാര്‍ത്ഥിത്വം,കര്‍മവീഥിയില്‍ മുന്നോട്ട് പ്രമേയത്തില്‍ നടന്ന വനിതാ സമ്മേളനം ഉ്ദഘാടനം ചെയ്യുകയായിരുന്നു അവര്‍.
കോവിഡ് കാലത്ത് സ്ത്രീകളനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ക്കും കുടുംബ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. സക്കീന സ്വലാഹീയ്യ അധ്യക്ഷത വഹിച്ചു. ബി.വി ബിന്ദു, കെ.എ പ്രീത, ഫര്‍സാന വൈക്കം, ഹംന മഞ്ചേരി, ഹനാന പത്തനംതിട്ട, വി.എസ് സഫീല കൊച്ചി, ഷഹനാ സലീം, ഷഹന തോരപ്പാ,ശിഫ മഞ്ഞപ്പെട്ടി, മെഹറുന്നീസ സ്വലാഹിയ്യ, മുനീറ സ്വലാഹിയ്യ എന്നിവര്‍ സംസാരിച്ചു.
ഇന്ന് രാത്രി നടക്കുന്ന ‘നേര്‍വഴിയുടെ നേര്‍മാര്‍ഗം’ വൈജ്ഞാനിക സെഷനില്‍ പി പി മുഹമ്മദ് മദനി മോങ്ങം, അമ്മാര്‍ സുല്ലമി, ഷമീര്‍ സ്വലാഹി തൃശൂര്‍,അംജദ് അമീന് കാരപ്പുറം,ഫര്ഹാന് കാസര്‍ഗോഡ്, സി.പി അര്‍ഷദ് സമാന് സംസാരിക്കും. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ രക്ഷിതാക്കളുടെ യോഗം, സമാപന സമ്മേളനം, നവോത്ഥാന സമ്മേളനം എന്നിവ നടക്കും.