തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങളിൽ പാചകവാതകം ഉൾപ്പടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി. എലത്തൂർ ട്രെയിൻ തീവയ്പ്പ് സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കാൻ തീരുമാനമായത്. ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ടാക്സി വാഹനങ്ങൾ മുതൽ സ്വകാര്യ വാഹനങ്ങൾക്കുവരെ നിയമം ബാധകമാണ്. വീടുകളിലേയ്ക്ക് സ്വന്തം വാഹനത്തിൽ എൽ പി ജി സിലിണ്ടറുകൾ കൊണ്ടുപോയാലും നടപടിയുണ്ടാകും. കൂടാതെ പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പിയിൽ ഇന്ധനം നൽകില്ല. യാത്രക്കാരുമായി വരുന്ന ബസുകൾ യാത്രക്കാരെ പമ്പിൽ നിന്ന് സുരക്ഷിത അകലത്തിൽ നിർത്തിയതിനുശേഷം മാത്രമേ ബസിൽ ഇന്ധനം നിറയ്കക്കാവു, പെട്രോൾ, ഡീസൽ, എൽ പി ജി ഉൾപ്പടെയുള്ളവ ഏജൻസികളുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുമല്ലാതെ കൊണ്ടുപോകാൻ അനുവദിക്കില്ല. നിയമം ലംഘിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പെട്രോളിയം ആന്റ് എക്സ്പ്ളോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അറിയിച്ചു.
Trending
- കെ.എസ്.യു. സമരത്തിനിടെ മന്ത്രി വീണയ്ക്ക് പരിക്ക്; പ്രതിഷേധം വ്യാപകം
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നു കിലോ കഞ്ചാവ് പിടികൂടി
- ഗള്‍ഫ് എയര്‍ നാളെ മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും
- പുതിയ ഉമ്മുല്‍ ഹസം പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു
- ബഹ്റൈനി ബോട്ട് കൊള്ളയടിച്ചത് ഇറാനികള്‍
- വയോധികയുടെ മൃതദേഹം മകന് അടുക്കളയില്‍ കുഴിച്ചിട്ടു
- കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം; നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്കാരം എം. എം. എസ്. ഇബ്രാഹീമിന്
