
മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. രണ്ട് അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മേഖലയിലും വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലുടനീളവും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിലും സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ നിലനിര്‍ത്തുന്നതിലും സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
